ത്രോ സ്റ്റമ്പിൽ കൊണ്ടപ്പോൾ ബെയർസ്റ്റോ എയറിൽ. പക്ഷെ നോട്ട്ഔട്ട്‌. കാരണം ഇതാണ്.

109988577

ക്രിക്കറ്റ് നിയമങ്ങളിൽ സമീപകാലത്ത് ഒരുപാട് മാറ്റങ്ങൾ എത്തിച്ചേരുകയുണ്ടായി. നൂതന വിദ്യയുടെ സഹായത്തോടെ റിവ്യൂകളും മറ്റും സജീവമായതോടെ ക്രിക്കറ്റിലെ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ തന്നെ വന്നിട്ടുണ്ട്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിലാണ് ഇത്തരത്തിൽ ക്രിക്കറ്റ് നിയമത്തിലെ ഒരു മാറ്റം ചർച്ചാവിഷയമായത്.

മത്സരത്തിൽ പഞ്ചാബിന്റെ ഓപ്പണർ ജോണി ബെയർസ്റ്റോ ഒരു റൺഔട്ടിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചത്. മത്സരത്തിൽ ഒരു സിംഗിൾ നേടാൻ ശ്രമിക്കുകയായിരുന്നു ബെയർസ്റ്റോ. എന്നാൽ ഫീൽഡർ കൃത്യമായി ത്രോ സ്റ്റമ്പിലേക്ക് എറിയുകയുണ്ടായി. ത്രോ സ്റ്റമ്പിൽ കൊള്ളുന്ന സമയത്ത് ബെയർസ്റ്റോയുടെ കാലുകൾ വായുവിലായിരുന്നു. പക്ഷേ അമ്പയർ അത് നോട്ടൗട്ടാണ് വിധിച്ചത്. ഇതേ സംബന്ധിച്ചാണ് പലർക്കും സംശയം നിലനിൽക്കുന്നത്. ഇതിന്റെ കാരണം പരിശോധിക്കാം.

പന്ത് കൃത്യമായി സ്റ്റമ്പിൽ കൊണ്ടതിന് ശേഷം അമ്പയർ ഈ തീരുമാനം തേർഡ് അമ്പയർക്ക് കൈമാറുകയായിരുന്നു . തേർഡ് അമ്പയർ പരിശോധിക്കുമ്പോൾ ആ സമയത്ത് ബെയർസ്റ്റോയുടെ കാലുകൾ വായുവിലാണ്. തന്റെ ദേഹത്ത് പന്ത് കൊള്ളാതിരിക്കാൻ ബെയർസ്റ്റോ ചാടിയതാണ് എന്നത് ഉറപ്പായി. പക്ഷേ നിലവിലെ ക്രിക്കറ്റ് നിയമം അനുസരിച്ച് ഒരിക്കലും അത് ഔട്ട് നൽകാൻ സാധിക്കില്ല.

പുതിയ റണ്ണൗട്ട് നിയമപ്രകാരം ഒരു ബാറ്റർ ബാറ്റ് കയ്യിലെന്തി ക്രീസിലേക്ക് എത്തിയശേഷം അയാൾക്ക് പിന്നീട് നിയന്ത്രണം നഷ്ടപ്പെടുകയോ, ശരീരഭാഗം ഗ്രൗണ്ടിൽ സ്പർശിക്കാതിരിക്കുകയോ ചെയ്താൽ അത് നോട്ടൗട്ട് തന്നെ ആയിരിക്കും. ബാറ്റർ ആദ്യം ക്രീസിൽ ബാറ്റ് കുത്തുകയോ കാലുകുത്തുകയോ ചെയ്യണമെന്ന് മാത്രമാണ് നിയമം. പിന്നീട് അയാൾ ക്രീസിലുണ്ടോ എന്നത് ഒരു ചോദ്യമല്ല.

Read Also -  അബ്ദുൽ ബാസിതിന്റെ വെടിക്കെട്ട്. 22 പന്തിൽ 50 റൺസ് നേടി ഹീറോയിസം. കാലിക്കറ്റിനെ തകർത്ത് ട്രിവാൻഡ്രം.

ഇതേപോലെ ഒരു ബാറ്റർ ക്രീസിലേക്ക് ഡൈവ് ചെയ്യുകയാണെങ്കിൽ ആദ്യം അയാളുടെ ബാറ്റ് ക്രീസിൽ സ്പർശിച്ച സമയമാവും അമ്പയർ കണക്കുകൂട്ടുന്നത്. അതിന് ശേഷം അയാളുടെ ബാറ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വായുവിൽ ആണെങ്കിലും, അത് ഔട്ടായി വിധിക്കില്ല. ഇതാണ് എംസിസിയുടെ പുതിയ ക്രിക്കറ്റ് നിയമം. ഈ കാരണം താൻ തന്നെയാണ് മത്സരത്തിൽ ബയർസ്റ്റോയെ നോട്ട് ഔട്ട് വിധിച്ചത്. പക്ഷേ ഈ റൺഔട്ടില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും മത്സരത്തിൽ ഒരു മികച്ച ഇന്നിംഗ്സ് കളിക്കാൻ താരത്തിന് സാധിച്ചില്ല. മത്സരത്തിന്റെ ആറാം ഓവറിൽ തന്നെ ബെയർസ്റ്റോയ്ക്ക് കൂടാരം കയറിയേണ്ടി വന്നു.

ബാംഗ്ലൂരിനെതിരായ മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ പഞ്ചാബ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ ബാംഗ്ലൂർ കാഴ്ചവച്ചത്. സൂപ്പർതാരം വിരാട് കോഹ്ലിയാണ് മത്സരത്തിൽ ബാംഗ്ലൂരിനായി അടിച്ചുതകർത്തത്. 47 പന്തുകളിൽ 7 ബൗണ്ടറികളും 6 സിക്സറുകളുമടക്കം 92 റൺസാണ് കോഹ്ലി നേടിയത്. ഈ മികവിൽ നിശ്ചിത 20 ഓവറുകളിൽ 241 റൺസ് സ്വന്തമാക്കാൻ ബാംഗ്ലൂരിന് സാധിച്ചു. മറുപടി ബാറ്റിംഗിൽ റൂസോ പഞ്ചാബിനായി അർദ്ധസെഞ്ച്വറി സ്വന്തമാക്കിയെങ്കിലും മറ്റു ബാറ്റർമാർ പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ 60 റൺസിന്റെ വിജയമാണ് ബാംഗ്ലൂർ നേടിയത്.

Scroll to Top