“തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി” – പരാജയ കാരണം പറഞ്ഞ് ഹർദിക് പാണ്ട്യ..

b676eeea de28 4e98 9448 cfb16c7411ad

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 4 വിക്കറ്റുകളുടെ ത്രസിപ്പിക്കുന്ന വിജയമാണ് ലക്നൗ ടീം നേടിയെടുത്തത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ തകർച്ചയിലൂടെയാണ് കടന്നുപോയത്. എന്നിരുന്നാലും നിശ്ചിത 20 ഓവറുകളിൽ 144 റൺസ് സ്വന്തമാക്കാൻ മുംബൈയ്ക്ക് സാധിച്ചിരുന്നു.

മറുപടി ബാറ്റിംഗിൽ ലക്നൗ ടീമിനായി അർദ്ധസെഞ്ച്വറി നേടിയ സ്റ്റോനിസാണ് മികവ് പുലർത്തിയത്. മത്സരത്തിന്റെ പല സമയത്തും തിരിച്ചടികൾ നേരിട്ടെങ്കിലും 4 പന്തുകൾ അവശേഷിക്കെ വിജയം സ്വന്തമാക്കാൻ ലക്നൗവിന് സാധിച്ചു. മത്സരത്തിലെ പരാജയത്തെപ്പറ്റി മുംബൈ നായകൻ ഹർദിക് പാണ്ഡ്യ സംസാരിക്കുകയുണ്ടായി.

മത്സരത്തിന്റെ തുടക്ക സമയത്ത് വിക്കറ്റുകൾ നഷ്ടമായതാണ് പരാജയകാരണം എന്നാണ് പാണ്ഡ്യ പറയുന്നത്. “മത്സരത്തിന്റെ ആദ്യസമയത്ത് വിക്കറ്റുകൾ നഷ്ടമാകുന്ന സാഹചര്യത്തിൽ തിരിച്ചുവരവ് എന്നത് അല്പം കഠിനമാണ്. ആദ്യംവിക്കറ്റുകൾ നഷ്ടമായതിന് ശേഷം അത് നികത്താൻ ഞങ്ങൾക്കായില്ല. അതാണ് ഞങ്ങൾക്ക് ഇന്ന് സംഭവിച്ചത്.”

” അതിന് ശേഷമായാലും കൃത്യമായി ബോൾ കണ്ടുകൊണ്ട് തന്നെ അതിനെ അടിച്ചകറ്റേണ്ടതുണ്ട്. ഞങ്ങൾക്ക് ഒരുപാട് പന്തുകൾ നഷ്ടമാവുകയും ചില പന്തുകളിൽ ഞങ്ങൾ പുറത്താവുകയും ചെയ്തു. അത്തരമൊരു ഐപിഎൽ സീസണാണ് ഞങ്ങളെ സംബന്ധിച്ച് ഇപ്പോൾ മുമ്പോട്ട് പോകുന്നത്.”- ഹർദിക് പറഞ്ഞു.

“എല്ലായിപ്പോഴും ഉയർന്നു വരണം ഉയർന്നു വരണം എന്ന ചിന്ത എനിക്കുണ്ട്. അതിനായി ഞങ്ങളുടെ പൂർണ്ണമായ കഠിനപ്രയത്നം എല്ലാ മത്സരത്തിൽ നൽകാനും ശ്രമിക്കുന്നുണ്ട് എന്നിരുന്നാലും ഈ മത്സരങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ എനിക്ക് പഠിക്കാൻ സാധിച്ചു. വളരെ അവിസ്മരണീയമായ മത്സരം തന്നെയാണ് ഈ നടന്നത്. കഴിഞ്ഞ സീസണിലും വധേര ഞങ്ങൾക്കായി മികച്ച പ്രകടനം പുറത്തെടുത്തു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ടൂർണ്ണമെന്റിന്റെ തുടക്കത്തിൽ ആവശ്യമായ അവസരങ്ങൾ അവനു ലഭിച്ചിരുന്നില്ല. എന്നിരുന്നാലും വരാനിരിക്കുന്ന സീസണുകളിൽ ഒരുപാട് ഐപിഎൽ മത്സരങ്ങൾ അവന് കളിക്കാൻ സാധിക്കും. ഇന്ത്യയ്ക്കായും അവൻ അരങ്ങേറും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.”- പാണ്ഡ്യ കൂട്ടിച്ചേർക്കുന്നു.

Read Also -  മികച്ച തുടക്കം മുതലാക്കാതെ സഞ്ജു മടങ്ങി. 7 പന്തിൽ നേടിയത് 10 റൺസ് മാത്രം.

ഈ പരാജയത്തോടെ മുംബൈയുടെ പ്ലേയോഫ് സാധ്യതകൾ കൂടുതൽ മങ്ങലിൽ ആയിട്ടുണ്ട്. ഇതുവരെ 10 മത്സരങ്ങൾ ഈ സീസണിൽ കളിച്ച മുംബൈയ്ക്ക് കേവലം 3 മത്സരങ്ങളിൽ മാത്രമാണ് വിജയം സ്വന്തമാക്കാൻ സാധിച്ചത്. നിലവിൽ പോയിന്റ്സ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ് ഉള്ളത്. മറുവശത്ത് ലക്നൗവിനെ സംബന്ധിച്ച് ഈ വിജയം വളരെ നിർണായകമായിരുന്നു. നിലവിൽ 10 മത്സരങ്ങളിൽ ആറെണ്ണത്തിലും വിജയം നേടിയ ലക്നൗ 12 പോയിന്റുകളുമായി മൂന്നാം സ്ഥാനത്താണ് തുടരുന്നത്.

Scroll to Top