ഞങ്ങൾ മത്സരത്തിൽ തോൽക്കാൻ കാരണം ഇംഗ്ലണ്ടിന്റെ ആ വേൾഡ് ക്ലാസ് താരം. സൂര്യകുമാർ യാദവ് പറയുന്നു.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ അവിചാരിതമായ പരാജയമായിരുന്നു ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. മത്സരത്തിൽ 26 റൺസിനാണ് ഇംഗ്ലണ്ടിനോട് ഇന്ത്യ പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 171 റൺസ് സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ബാറ്റർമാർ ഇംഗ്ലണ്ടിന്റെ ബോളർമാരെ വരിഞ്ഞു മുറുകുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ ഇന്നിങ്സ് കേവലം 145 റൺസിൽ അവസാനിക്കുകയും, ഇന്ത്യ ആദ്യ പരാജയം നേരിടുകയും ചെയ്തു. മത്സരത്തിലെ പരാജയത്തെ പറ്റി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് സംസാരിക്കുകയുണ്ടായി.

ഇന്ത്യയുടെ പരാജയത്തിന് പ്രധാന കാരണമായി മാറിയത് ഇംഗ്ലണ്ട് സ്പിന്നർ അദിൽ റഷീദിന്റെ വമ്പൻ പ്രകടനമാണ് എന്നാണ് സൂര്യകുമാർ യാദവ് പ്രസന്റേഷൻ സമയത്ത് പറഞ്ഞത്. “മത്സര ദിവസത്തിന്റെ അവസാന സമയങ്ങളിൽ മഞ്ഞുതുള്ളികളുടെ സാന്നിധ്യം ഉണ്ടാവുമെന്നാണ് ഞാൻ കരുതിയത്. അതുകൊണ്ടുതന്നെ ഹർദിക് പാണ്ട്യയും അക്ഷർ പട്ടേലും ബാറ്റ് ചെയ്യുന്ന സമയത്ത് മത്സരം ഞങ്ങളുടെ കയ്യിലാണ് എന്ന തോന്നലും എനിക്കുണ്ടായി. പക്ഷേ ഞാൻ പൂർണ്ണമായ ക്രെഡിറ്റ് അdhiൽ റഷീദിന് നൽകുകയാണ്. അവൻ വളരെ നന്നായി തന്നെ പന്തെറിഞ്ഞു. അതുകൊണ്ടാണ് അവൻ ഒരു ലോകനിലവാരമുള്ള ബോളറായി ഇപ്പോഴും നിലനിൽക്കുന്നത്.”- സൂര്യകുമാർ പറഞ്ഞു.

“മത്സരത്തിൽ ഞങ്ങളുടെ ബാറ്റർമാരെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ അവൻ അനുവദിച്ചിരുന്നില്ല. ഇക്കാരണങ്ങളാൽ ആണ് ഞങ്ങളും ഞങ്ങളുടെ ടീമിൽ ഒരുപാട് സ്പിന്നർമാരെ ഉൾപ്പെടുത്തിയിരുന്നത്. ഓരോ ട്വന്റി20 മത്സരം കഴിയുമ്പോഴും ഓരോ പാഠങ്ങൾ ഞങ്ങൾക്ക് പഠിക്കാനുണ്ട്. ബാറ്റിംഗിൽ ഇതിനോടകം തന്നെ ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് പഠിക്കാൻ സാധിച്ചു. ഈ മത്സരത്തിലെ പിഴവുകൾ കൃത്യമായി മനസ്സിലാക്കി മുൻപോട്ടു പോകുക എന്നതാണ് നിലവിൽ ഞങ്ങളുടെ ലക്ഷ്യം.”- സൂര്യകുമാർ യാദവ് കൂട്ടിച്ചേർത്തു.

“വരും മത്സരങ്ങളിൽ മുഹമ്മദ് ഷാമിയും മികച്ച പ്രകടനം പുറത്തെടുക്കും എന്ന കാര്യത്തിൽ എനിക്ക് വലിയ ആത്മവിശ്വാസമുണ്ട്. ഞങ്ങളുടെ സ്പിന്നറായ വരുൺ ചക്രവർത്തിയും സമീപകാലത്ത് മികച്ച പ്രകടനങ്ങളാണ് പുറത്തെടുത്തിട്ടുള്ളത്. അവൻ ഒരുപാട് മികച്ച രീതിയിൽ തന്നെ കഠിനപ്രയത്നങ്ങൾ നടത്താറുണ്ട്. പരിശീലനസമയത്തും അത് ഞങ്ങൾക്ക് കാണാൻ സാധിക്കുന്നുണ്ട്. അതിന്റെയൊക്കെ ഫലമാണ് മൈതാനത്ത് അവന് ലഭിക്കുന്ന വിക്കറ്റുകൾ.”- സൂര്യകുമാർ പറഞ്ഞുവയ്ക്കുന്നു.