ഞങ്ങൾ നേടിയ കിരീടങ്ങൾ തന്നെ എന്നും ഓർക്കാൻ ധാരാളം :മനസ്സുതുറന്ന് രോഹിത് ശർമ്മ

ഐപിൽ പതിനാലാം സീസൺ ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ലീഗ് കളികൾ എല്ലാം അവസാനിച്ചതോടെ ചെന്നൈ, ബാംഗ്ലൂർ, കൊൽക്കത്ത, ഡൽഹി എന്നീ ടീമുകൾ പ്ലേഓഫിലേക്ക് സ്ഥാനം നേടി കഴിഞ്ഞപ്പോൾ ഇത്തവണ എല്ലാ ക്രിക്കറ്റ്‌ പ്രേമികളിലും വിഷമമായി മാറിയത് നിലവിലെ ചാമ്പ്യൻമാരായ മുംബൈ ടീം തന്നെയാണ്. ഹാട്രിക്ക് കിരീടം തേടി ഇത്തവണ ഐപിൽ കളിക്കാനെത്തിയ മുംബൈ ഇന്ത്യൻസ് ടീമിന് പക്ഷേ പൂർണ്ണ നിരാശയാണ് സീസണിൽ ആരാധകർക്ക് മുൻപിൽ പുറത്തെടുക്കാൻ കഴിഞ്ഞത്. സീസണിൽ ഏഴ് മത്സരങ്ങൾ ജയിച്ച് 14 പോയിന്റുകൾ കരസ്ഥമാക്കിയ മുംബൈ ടീം നെറ്റ് റൺ റേറ്റിൽ കൊൽക്കത്ത ടീമിന് പിറകിലായിട്ടാണ് പ്ലേഓഫ്‌ കാണാതെ പുറത്തായത്.ഹൈദരാബാദ് ടീമിനെതിരെ അവസാന മത്സരത്തിൽ മിന്നും ജയം നേടുവാൻ രോഹിത് ശർമ്മക്കും ടീമിനും സാധിച്ചെങ്കിലും സീസണിൽ ബാറ്റിങ് നിര തകർച്ച നേരിട്ടതാണ് ചാമ്പ്യൻ ടീമിനെ മോശം അവസ്ഥയിലേക്ക് എത്തിച്ചത്.

അതേസമയം സീസണിലെ മോശം ഫോം വിഷമിപ്പിക്കുന്നുണ്ട് എങ്കിലും ഈ ഒരു മുംബൈ ടീം നൽകുന്ന അഭിമാനത്തെ കുറിച്ച് മനസ്സുതുറക്കുകയാണ്‌ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ. ഈ സീസണിൽ കളിച്ച 14 മത്സരങ്ങളും ടീം എൻജോയ് ചെയ്താണ് കളിച്ചതെന്നും പറഞ്ഞ നായകൻ രോഹിത് ശർമ്മ ഈ ടീം നേടിയ നേട്ടങ്ങളും റെക്കോർഡുകളും ഒരിക്കലും ആർക്കും മറക്കാൻ കഴിയില്ല എന്നും വിശദമാക്കി.”ഈ സീസണിലെ 14 മത്സരങ്ങളുടെ പേരിൽ മാത്രം ആർക്കും ഈ മുംബൈ ഇന്ത്യൻസിനെ വിലയിരുത്താൻ കഴിയില്ല. ഈ സീസണിൽ നിരാശയുടെ 14 മത്സരങ്ങളാണ് പിറന്നത് എങ്കിലും ഈ ഒരു ടീം കഴിഞ്ഞ രണ്ട്, മൂന്ന് വർഷങ്ങളിൽ നേടിയ നേട്ടങ്ങളും റെക്കോർഡുകളും ഈ സീസൺ കൊണ്ട് മായിക്കാനാവില്ല.” ആരാധകർക്കായി ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച വീഡിയോയിൽ അഭിപ്രായം വിശദമാക്കി.

“ഈ സീസണിൽ ഉയർച്ചയും താഴ്ച്ചയും എല്ലാം നമുക്ക് കാണുവാൻ സാധിക്കും. ഈ 14 മത്സരങ്ങൾ പഠനത്തിനും കൂടി വിധേയമാക്കേണ്ടിയിരിക്കുന്നു.കഴിഞ്ഞ 14 മത്സരങ്ങളിലെ നിരാശ ഒരിക്കലും ഈ ടീം കഴിഞ്ഞ മൂന്ന് വർഷത്തോളം കാലം നേടിയ നേട്ടങ്ങളെ ഇല്ലാതാക്കില്ല.അത് മാത്രമല്ല ഈ ഗ്രൂപ്പ്‌ നേടിയ നേട്ടങ്ങളെ ഈ ആവറേജ് സീസണിനാൽ ഒരിക്കലും തന്നെ മായിക്കാനാവില്ല.സ്‌ക്വാഡിലെ എല്ലാ താരങ്ങളും ടീമിനായി എല്ലാവിധ പരിശ്രമവും നൽകി. അതാണ്‌ ഈ ഒരു ടീമിനെ മികച്ചതാക്കി മാറ്റുന്നത്.”രോഹിത് വാചാലനായി