“കോഹ്ലിയുമായുള്ള മൈതാനത്തെ പോരാട്ടങ്ങൾ ഞാൻ ആസ്വദിക്കാറുണ്ട് , കാരണം.”- സ്റ്റാർക്ക് പറയുന്നു.

ഓസ്ട്രേലിയയുടെ നിലവിലെ പ്രീമിയം പേസ് ബോളറാണ് മിച്ചൽ സ്റ്റാർക്ക്. ലോകനിലവാരമുള്ള ബാറ്റർമാർക്ക് ഒക്കെയും ഭീഷണി സൃഷ്ടിക്കാൻ സ്റ്റാർക്കിന് ഇതിനോടകം സാധിച്ചിട്ടുണ്ട്. സ്റ്റാർക്കിനെ കരിയറിൽ ഏറ്റവും മികച്ച രീതിയിൽ നേരിട്ടിട്ടുള്ള ഒരു ബാറ്ററാണ് ഇന്ത്യൻ താരം വിരാട് കോഹ്ലി.

പലപ്പോഴും സ്റ്റാർക്കും കോഹ്ലിയും തമ്മിലുള്ള പോരാട്ടം മൈതാനത്ത് നടക്കുമ്പോൾ ആരാധകർ വലിയ ആവേശത്തിൽ എത്താറുണ്ട്. കോഹ്ലിയുമായുള്ള തന്റെ മത്സരബന്ധത്തെപ്പറ്റി ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് സംസാരിക്കുകയുണ്ടായി. കോഹ്ലിയുമായി നടക്കാറുള്ള പോരാട്ടങ്ങളൊക്കെയും താൻ നന്നായി ആസ്വദിക്കാറുണ്ട് എന്ന് സ്റ്റാർക്ക് പറയുന്നു.

പരസ്പരം ഒരുപാട് മത്സരങ്ങളിൽ ഏറ്റുമുട്ടാനുള്ള അവസരം കോഹ്ലിക്കും തനിക്കും സാധിച്ചിട്ടുണ്ട് എന്നാണ് സ്റ്റാർക്ക് പറയുന്നത്. അതിനാൽ ഈ പോരാട്ടങ്ങളെയൊക്കെയും വളരെ നല്ലതായാണ് താൻ കാണുന്നത് എന്നും സ്റ്റാർക്ക് കൂട്ടിച്ചേർത്തു. ചില സമയങ്ങളിൽ തനിക്ക് കോഹ്ലിയെ പുറത്താക്കാൻ സാധിച്ചിട്ടുണ്ടെന്നും മറ്റു ചില സമയങ്ങളിൽ കോഹ്ലി തനിക്കെതിരെ ഒരുപാട് റൺസ് സ്വന്തമാക്കിയിട്ടുണ്ട് എന്നും സ്റ്റാർക്ക് പറഞ്ഞു വയ്ക്കുകയുണ്ടായി. ഈ സമയങ്ങളിലൊക്കെയും ഇന്ത്യയുടെ സൂപ്പർ താരവുമായുള്ള പോരാട്ടം നന്നായി ആസ്വദിക്കാനും താൻ ശ്രമിച്ചിട്ടുണ്ട് എന്നാണ് സ്റ്റാർക്ക് ചൂണ്ടിക്കാട്ടുന്നത്.

Read Also -  മത്സരത്തിൽ സഹായിച്ചത് ധോണി ഭായിയുടെ ആ ഉപദേശം. റിങ്കു സിംഗ് വെളിപ്പെടുത്തുന്നു.

“വിരാട് കോഹ്ലിയുമായി മൈതാനത്ത് നടക്കുന്ന പോരാട്ടങ്ങൾ ഞാൻ ആസ്വദിക്കാറുണ്ട്. കാരണം ഒരുപാട് മത്സരങ്ങളിൽ ഞങ്ങൾ എതിർ ടീമിൽ നിന്ന് കളിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നല്ല പോരാട്ടങ്ങൾ എനിക്ക് എപ്പോഴും ഉണ്ടായിട്ടുണ്ട്. ഒന്നോ രണ്ടോ തവണ അവനെ പുറത്താക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. മറ്റു ചില സമയങ്ങളിൽ അവൻ എനിക്കെതിരെ കുറച്ചധികം റൺസും സ്വന്തമാക്കിയിട്ടുണ്ട്. ഇത്തരം പോരാട്ടങ്ങൾ മൈതാനത്ത് വളരെ ആവേശം ഉയർത്തും. ഞങ്ങൾ രണ്ടുപേരും അത് ആസ്വദിച്ചിട്ടുണ്ട്.”- സ്റ്റാർക്ക് പറയുന്നു.

“ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പര നവംബർ 22നാണ് ആരംഭിക്കുന്നത്. പരമ്പരയിൽ ഇരു താരങ്ങളും പരസ്പരം ഏറ്റുമുട്ടിയേക്കും. കഴിഞ്ഞ 4 ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിലും ഇന്ത്യയായിരുന്നു വിജയം സ്വന്തമാക്കിയിരുന്നത്. അതിനാൽ തന്നെ ഇത്തവണ വമ്പൻ പ്രകടനം കാഴ്ചവച്ച് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഓസ്ട്രേലിയൻ ടീം. മറുവശത്ത് ഇന്ത്യൻ ബാറ്റിങ് നിര കൂടുതൽ ശക്തമായി മാറുന്നുണ്ട്. ഇത്തവണ ഓസ്ട്രേലിയൻ മണ്ണിലാണ് 5 മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പര നിശ്ചയിച്ചിരിക്കുന്നത്.

Scroll to Top