കോഹ്ലിയും രോഹിതും എന്തുകൊണ്ട് ദുലീപ് ട്രോഫിയിൽ കളിക്കുന്നില്ല? കാരണം പറഞ്ഞ് ജയ് ഷാ.

vk and gambhir

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ വളരെയധികം കാത്തിരിക്കുന്ന ഒരു ആഭ്യന്തര ടൂർണമെന്റാണ് വരാനിരിക്കുന്ന ദുലീപ് ട്രോഫി. ഇന്ത്യയിലെ പ്രധാന താരങ്ങളൊക്കെയും ദുലീപ് ട്രോഫിയിൽ പങ്കെടുക്കുന്നുണ്ട്. മുൻപ് ഇന്ത്യയുടെ സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരും ദുലീപ് ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

എന്നാൽ ഇരു ടൂർണമെന്റുകൾക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഇരുവരുടെയും പേര് ഉണ്ടായിരുന്നില്ല. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ഒരു പരിശീലന മത്സരമെന്നോളം ഇരു താരങ്ങളും ദുലീപ് ട്രോഫിയിൽ അണിനിരക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ എന്തുകൊണ്ടാണ് ഇരു താരങ്ങളും ഇത്തരമൊരു വലിയ ടൂർണമെന്റില്‍ നിന്ന് മാറിനിന്നത് എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറയുകയുണ്ടായി.

അനാവശ്യമായ പരിക്കുകൾ ഒഴിവാക്കാനായാണ് വിരാട് കോഹ്ലിയും രോഹിത് ശർമയും ദുലീപ് ട്രോഫിയിൽ നിന്ന് മാറിനിന്നത് എന്ന് ജയ് ഷാ പറയുകയുണ്ടായി. ഈ വർഷം അവസാനം ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ഇന്ത്യയുടെ 5 മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പരയാണ് തങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ടത് എന്ന് ജയ് ഷാ കരുതുന്നു.

അതിനാൽ തന്നെ രോഹിത് ശർമയേയും കോഹ്ലിയെയും പൂർണ്ണ ഫിറ്റ്നസോടെ പരമ്പരയിൽ കളിപ്പിക്കേണ്ടതും ഇന്ത്യയുടെ ആവശ്യമാണ് എന്ന് ജയ് ഷാ പറഞ്ഞു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് ഇരു താരങ്ങളെയും അല്പം മാറ്റിനിർത്താനാണ് തങ്ങൾ ശ്രമിക്കുന്നത് എന്ന് ജയ് ഷാ വിശദീകരിച്ചു.

Read Also -  സിക്സർ അടിച്ച് ട്രിപിൾ സെഞ്ച്വറി നേടരുത് എന്ന് സച്ചിൻ. വക വയ്ക്കാതെ സേവാഗ്. സംഭവം ഇങ്ങനെ.

“വിരാട് കോഹ്ലിയും രോഹിത് ശർമയും ഒഴികെയുള്ള എല്ലാ താരങ്ങളും ദുലീപ് ട്രോഫി ടൂർണമെന്റിൽ കളിക്കുന്നുണ്ട്. അത് നമ്മൾ അഭിനന്ദിക്കേണ്ട കാര്യം തന്നെയാണ്. മാത്രമല്ല ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർ ബുച്ചി ബാബു ടൂർണമെന്റിലും കളിക്കുന്നുണ്ട് എന്ന കാര്യം നമുക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. എന്നിരുന്നാലും രോഹിത്തിനെയും വിരാട്ടിനെയും പോലെയുള്ള താരങ്ങളെ ദുലീപ് ട്രോഫിയിൽ കളിപ്പിക്കുന്നതിനായി നമുക്ക് നിർബന്ധം പിടിക്കാൻ സാധിക്കില്ല. കാരണം അവരെ പരിക്ക് പിടികൂടാനുള്ള സാഹചര്യങ്ങളുണ്ട്.”- ജയ്ഷാ പറയുകയുണ്ടായി.

“മറ്റു രാജ്യങ്ങളിലും ഇത്തരത്തിൽ തന്നെയാണ് കാര്യങ്ങൾ മുൻപോട്ടു പോകുന്നത്. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും എല്ലാ അന്താരാഷ്ട്ര കളിക്കാരും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാറില്ല. നമ്മൾ എല്ലായിപ്പോഴും കളിക്കാർക്ക് ആവശ്യമായ ബഹുമാനം നൽകേണ്ടതുണ്ട്.”- ജയ് ഷാ കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്ക് ഒരു വമ്പൻ ടെസ്റ്റ് സീസണാണ് എത്തുന്നത്. അതിനാൽ തന്നെ ഇന്ത്യയുടെ പല മികച്ച താരങ്ങളും ദുലീപ് ട്രോഫിയിൽ അടക്കം കളിച്ച് ഫോം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ശുഭമാൻ ഗിൽ, അഭിമന്യു ഈശ്വരൻ, ഋതുരാജ്, ശ്രേയസ് അയ്യർ എന്നിവരാണ് ഇത്തവണത്തെ ദുലീപ് ട്രോഫി ടീമുകളുടെ നായകന്മാർ.

Scroll to Top