എന്തുകൊണ്ട് രോഹിത് ശര്‍മ്മ ആദ്യ മത്സരത്തില്‍ ഇല്ലാ ? കാരണം ഇത്

എല്ലാവരും കാത്തിരിക്കുന്ന ഐപിഎല്‍ എത്തി. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും – ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടിയപ്പോള്‍ രോഹിത് ശര്‍മ്മയുടെ അസാന്നിധ്യം കണ്ടിരുന്നു. രോഹിത് ശര്‍മ്മക്ക് പകരം കീറോണ്‍ പൊള്ളാര്‍ഡാണ് മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നത്.

രോഹിത് ശര്‍മ്മ 100% ഫിറ്റ്നെസ് അല്ലാത്തത് കാരണമാണ് മുംബൈ നിരയില്‍ ഉള്‍പ്പെടുത്താനത്. രോഹിത് ശര്‍മ്മയെ കൂടാതെ ഹര്‍ദ്ദിക്ക് പാണ്ട്യയും ടീമില്‍ ഇല്ലാ. രോഹിത് ശര്‍മ്മക്ക് പകരം ടോസിനെത്തിയ കീറോണ്‍ പൊള്ളാര്‍ഡ് രോഹിത് ശര്‍മ്മയുടെ ഫിറ്റ്നെസിനെ പറ്റി പറഞ്ഞു. ” രോഹിതിനു കുഴപ്പമില്ല, അവൻ എത്രയും വേഗം സുഖപ്പെടും, ഞാൻ ഇന്നത്തെ ക്യാപ്റ്റൻ മാത്രമാണ്. “

ടോസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണി ബാറ്റിംഗ് തിരഞ്ഞെടുത്തു. മുംബൈ ഇന്ത്യന്‍സ് നിരയില്‍ അന്‍മോള്‍പ്രീത് സിങ്ങ് അരങ്ങേറ്റം നടത്തി.

Mumbai Indians (Playing XI): Quinton de Kock(w), Ishan Kishan, Suryakumar Yadav, Anmolpreet Singh, Kieron Pollard(c), Saurabh Tiwary, Krunal Pandya, Adam Milne, Rahul Chahar, Jasprit Bumrah, Trent Boult

Chennai Super Kings (Playing XI): Faf du Plessis, Ruturaj Gaikwad, Moeen Ali, Suresh Raina, Ambati Rayudu, MS Dhoni(w/c), Ravindra Jadeja, Dwayne Bravo, Shardul Thakur, Deepak Chahar, Josh Hazlewood