“എന്തുകൊണ്ട് പുറത്താക്കി”, ടീമിൽ ഉൾപെടുത്താത്തതിനെ പറ്റി റിങ്കു സിംഗ്.

rinku singj

2024 ദുലീപ് ട്രോഫി സ്ക്വാഡ് പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യൻ ദേശീയ ടീമിലെ പല വമ്പൻ താരങ്ങളും സ്ക്വാഡിൽ ഉൾപ്പെടുന്നുണ്ട്. അതിനാൽ തന്നെ കൊൽക്കത്ത താരുമായി റിങ്കൂ സിംഗും സ്ക്വാഡിൽ ഇടം പിടിക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ സെലക്ടർമാർ റിങ്കുവിനെ അവഗണിക്കുകയാണ് ഉണ്ടായത്.

ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡിൽ ഇടം പിടിക്കാനുള്ള റിങ്കുവിന്റെ അവസാന അവസരമായിരുന്നു ദുലീപ് ട്രോഫി. പക്ഷേ ഇന്ത്യൻ സെലക്ടർമാർ ടൂർണമെന്റിനായി 60 താരങ്ങളെ തിരഞ്ഞെടുത്തപ്പോൾ അതിൽ ഇടംപിടിക്കാൻ റിങ്കുവിന് സാധിച്ചില്ല. ഇതേ സംബന്ധിച്ച് റിങ്കൂ സിംഗ് സംസാരിക്കുകയുണ്ടായി.

എന്തുകൊണ്ടാണ് ദുലീപ് ട്രോഫി പോലെ ഒരു വമ്പൻ ടൂർണ്ണമെന്റിൽ നിന്ന് തന്നെ ഒഴിവാക്കിയത് എന്നാണ് റിങ്കു പറഞ്ഞത്. “അതൊരു വലിയ കാര്യമായി ഞാൻ കാണുന്നില്ല. കഴിഞ്ഞ ആഭ്യന്തര സീസണിൽ എനിക്ക് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. രഞ്ജി ട്രോഫിയിലും ഞാൻ ഒരുപാട് മത്സരങ്ങൾ ഒന്നുംതന്നെ കളിച്ചിരുന്നില്ല. കേവലം രണ്ടോ മൂന്നോ മത്സരങ്ങളിൽ മാത്രമാണ് എനിക്ക് അണിനിരക്കാൻ സാധിച്ചത്. ഞാൻ നന്നായി കളിക്കാത്തതിനാലാണ് എന്നെ ദുലീപ് ട്രോഫിക്കുള്ള ടീമിൽ തെരഞ്ഞെടുക്കാത്തത്. ഒരുപക്ഷേ അടുത്ത റൗണ്ട് മത്സരങ്ങൾക്കായി എന്നെ ടീമിൽ ഉൾപ്പെടുത്തിയേക്കാം.”- റിങ്കു സിംഗ് പറഞ്ഞു.

Read Also -  സാക്ഷാൽ സച്ചിന്റെ റെക്കോർഡ് തകർത്ത് മുഷീർ ഖാൻ. ദുലീപ് ട്രോഫിയിൽ അഴിഞ്ഞാട്ടം.

കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ 3 മത്സരങ്ങളിൽ മാത്രമാണ് റിങ്കുവിന് കളിക്കാൻ സാധിച്ചത്. ഇതിൽ നിന്ന് 128 റൺസ് റിങ്കു സ്വന്തമാക്കുകയുണ്ടായി. 42.6 എന്ന ശരാശരിയിലാണ് റിങ്കു റൺസ് കണ്ടെത്തിയത്. ഇന്ത്യൻ ടീമിന്റെ ഭാഗമായി മാറിയതിന് ശേഷം രഞ്ജി ട്രോഫിയിലെ എല്ലാ മത്സരങ്ങളിലും അണിനിരക്കാൻ റിങ്കു സിംഗിന് സാധിച്ചിരുന്നില്ല.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇതുവരെ 47 മത്സരങ്ങളാണ് റിങ്കു കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 3173 റൺസ് താരം സ്വന്തമാക്കിയിട്ടുണ്ട്. 7 സെഞ്ച്വറികളും 20 അർത്ഥസെഞ്ച്വറികളും ആണ് റിങ്കുവിന്റെ ഫസ്റ്റ് ക്ലാസ് കരിയറിൽ ഉൾപ്പെടുന്നത്. 54.7 എന്ന ശരാശരിയിലാണ് റിങ്കുവിന്റെ നേട്ടം.

എന്നിരുന്നാലും ഇനിയും ദുലീപ് ട്രോഫിയ്ക്കുള്ള സ്ക്വാഡിൽ ഇടം പിടിക്കാനുള്ള അവസരം റിങ്കുവിനുണ്ട്. ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ പരമ്പര നടക്കുന്ന സാഹചര്യത്തിൽ ദുലീപ് ട്രോഫിയുടെ ആദ്യ റൗണ്ടിന് ശേഷം പ്രധാന താരങ്ങളൊക്കെയും ടൂർണമെന്റിൽ നിന്ന് മാറി നിൽക്കും.

ശുഭ്മാൻ ഗില്‍, ജയസ്വാൾ, സർഫറാസ് ഖാൻ, കെഎൽ രാഹുൽ, റിഷഭ് പന്ത്, ധ്രുവ് ജൂറൽ എന്നിവരൊക്കെയും ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള സ്ക്വാഡിൽ ഉൾപ്പെടുമെന്നാണ് കരുതുന്നത്. ദുലിപ് ട്രോഫിയിൽ നിന്ന് ഇവർ മടങ്ങുന്നതോടെ റിങ്കുവിന് വിളി വന്നേക്കാം.

Scroll to Top