ഇന്ത്യൻ ടീമിൽ തലമുറമാറ്റം. ഈ 4 യുവതാരങ്ങളെ ഗംഭീർ വളർത്തിയെടുക്കണം

20240805 112036

ക്രിക്കറ്റ് എന്നത് എല്ലായിപ്പോഴും തലമുറ മാറ്റം സംഭവിക്കുന്ന ഒരു മത്സരം തന്നെയാണ്. ഒരേ താരങ്ങളെ തന്നെ ആശ്രയിച്ച് ഒരുപാട് നാൾ ഒരു ടീമിന് മുൻപിലേക്ക് പോകാൻ സാധിക്കില്ല. അതിനാൽ തന്നെ പലപ്പോഴും യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ ടീം വലിയ ശ്രദ്ധ നൽകാറുണ്ട്. കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യൻ ടീമും ഇത്തരത്തിൽ യുവതാരങ്ങളെ അണിനിരത്തി വലിയ ടൂർണമെന്റുകളിൽ ശ്രദ്ധ ചെലുത്തിയിരുന്നു. ഗൗതം ഗംഭീർ പരിശീലകനായി വന്നതോടെ ഇത്തരം പരീക്ഷണങ്ങൾ ഇന്ത്യ വർദ്ധിപ്പിച്ചിരിക്കുകയാണ്. ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ പര്യടനത്തിലും ഇത്തരത്തിൽ യുവതാരങ്ങളെ മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള ഗംഭീറിന്റെ തന്ത്രങ്ങൾ വ്യക്തമായിരുന്നു. ഇത്തരത്തിൽ ഇന്ത്യയ്ക്ക് വളർത്തിയെടുക്കാൻ സാധിക്കുന്ന 4 യുവതാരങ്ങളെ പരിശോധിക്കാം.

1. യശസ്വി ജയസ്വാൾ

നിലവിൽ ഇന്ത്യയുടെ ട്വന്റി20 ടീമിന്റെയും ടെസ്റ്റ് ടീമിന്റെയും പ്രധാന ഘടകങ്ങളിൽ ഒന്നാണ് ജയസ്വാൾ. ഇന്ത്യക്കായി ഓപ്പണിങ് സ്ലോട്ടിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ താരത്തിന് ഇതുവരെ സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇന്ത്യയുടെ സീനിയർ താരം രോഹിത് ശർമ പടിയിറങ്ങുമ്പോൾ പകരം വയ്ക്കാൻ സാധിക്കുന്ന താരമാണ് ജയസ്വാൾ. ഇതുവരെ ജയസ്വാളിന് വേണ്ട പിന്തുണകൾ ഗൗതം ഗംഭീർ നൽകിയിട്ടുണ്ട്. അതിനാൽ ഇന്ത്യയ്ക്ക് 3 ഫോർമാറ്റിലും ആശ്രയിക്കാൻ സാധിക്കുന്ന ഒരു താരമായി ജയസ്വാളിനെ വളർത്തിക്കൊണ്ടു വരാവുന്നതാണ്.

2. ശുഭ്മാൻ ഗിൽ 

ട്വന്റി20 ക്രിക്കറ്റിൽ ഇതുവരെ വമ്പൻ പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചില്ലെങ്കിലും, ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഗിൽ. മാത്രമല്ല ബിസിസിഐ വലിയ രീതിയിലുള്ള പിന്തുണയും ഗില്ലിന് ഇതുവരെ നൽകിയിട്ടുണ്ട്. ഇന്ത്യയുടെ അടുത്ത നായകൻ എന്ന നിലയിലാണ് ഗില്ലിനെ ബിസിസിഐ ഉയർത്തിക്കൊണ്ടു വരുന്നത്. ശ്രീലങ്കയ്ക്കെതിരായ ഏകദിന ട്വന്റി20 പരമ്പരയിൽ ഇന്ത്യയുടെ ഉപനായകനായി ഗിൽ കളിച്ചിരുന്നു.

Read Also -  അബ്ദുൽ ബാസിതിന്റെ വെടിക്കെട്ട്. 22 പന്തിൽ 50 റൺസ് നേടി ഹീറോയിസം. കാലിക്കറ്റിനെ തകർത്ത് ട്രിവാൻഡ്രം.

3. റിയാൻ പരാഗ്

മധ്യനിരയിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന ഒരു ഓൾറൗണ്ടറാണ് റിയാൻ പരാ

ഗ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരേപോലെ മികവ് പുലർത്താനുള്ള കഴിവ് താരത്തിനുണ്ട്. ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലും, മൂന്നാം ഏകദിന മത്സരത്തിലും പരഗിന്റെ ബോളിംഗ് മികവ് കാണാൻ സാധിച്ചു. മികച്ച രീതിയിൽ പ്രചോദനം നൽകാൻ സാധിച്ചാൽ ഇന്ത്യയുടെ ഭാവി ഓൾറൗണ്ടറായി പരഗ് മാറും.

4. ഹർഷിത് റാണ 

ബൂമ്രയ്ക്കും ഷാമിയ്ക്കും ശേഷം ഇന്ത്യയ്ക്ക് പേസ് നിരയിലേക്ക് വളർത്തിക്കൊണ്ടു വരാൻ സാധിക്കുന്ന താരമാണ് ഹർഷിത് റാണ. 2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച പ്രകടനമാണ് റാണയെ ഇത്തരത്തിൽ വമ്പൻ താരമാക്കി മാറ്റിയത്. റാണയെ വളർത്തിയെടുക്കാൻ ഗംഭീർ വലിയ ശ്രമങ്ങൾ തന്നെ നടത്തുന്നുണ്ട്. എന്നാൽ അത് എത്രമാത്രം വിജയകരമാവും എന്നത് ഇപ്പോൾ പറയാൻ സാധിക്കില്ല. ലങ്കയ്ക്കെതിരായ ഏകദിന പാരമ്പരയിൽ റാണയെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിലും, മൈതാനത്തിറങ്ങാൻ താരത്തിന് സാധിച്ചിരുന്നില്ല.

Scroll to Top