ഇന്ത്യയ്ക്ക് തിരിച്ചടിയായത് ഗംഭീറിന്റെയും രോഹിതിന്റെയും ആ മണ്ടൻ തന്ത്രം. മുൻ താരങ്ങൾ പറയുന്നു..

GT bcNhWAAQ1JO5 e1722618494262

ഇന്ത്യയെ സംബന്ധിച്ച് ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഉണ്ടായത് വലിയൊരു ഷോക്ക് തന്നെയായിരുന്നു. മത്സരത്തിൽ എല്ലാ തരത്തിലും വിജയം സ്വന്തമാക്കേണ്ട ഇന്ത്യ ശ്രീലങ്കയോട് സമനില ഏറ്റുവാങ്ങുകയുണ്ടായി. ഈ മത്സരത്തിലെ പ്രകടനത്തിന് ശേഷം വലിയ രീതിയിലുള്ള വിമർശനങ്ങളും ഇന്ത്യൻ ടീമിനെതിരെ ഉയരുകയുണ്ടായി.

പലരും മത്സരത്തിലെ പിന്നോട്ടു പോക്കിൽ അർഷദീപ് സിംഗിനെയാണ് പഴിക്കുന്നത്. എന്നാൽ മത്സരത്തിൽ ഇന്ത്യ സമനില വഴങ്ങാൻ പ്രധാന കാരണമായത് രോഹിത് ശർമയുടെയും പുതിയ പരിശീലകനായ ഗൗതം ഗംഭീറിന്റെയും ഒരു തന്ത്രപരമായ പിഴവാണ് എന്ന് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരങ്ങളായ അജയ് ജഡേജയും സാബാ കരീമും.

മത്സരത്തിൽ ശ്രീലങ്ക പതറുന്ന സമയത്ത് ശുഭ്മാൻ ഗില്ലിന് പന്ത് നൽകാൻ ഗംഭീറും രോഹിത്തും തീരുമാനിച്ചതാണ് ഇന്ത്യയുടെ പിന്നോട്ട് പോക്കിന് കാരണമായത് എന്ന് ഇരുവരും പറയുന്നു. മത്സരത്തിൽ ശ്രീലങ്ക 31 ഓവറുകളിൽ 114 റൺസ് സ്വന്തമാക്കുന്നതിനിടെ 5 വിക്കറ്റുകൾ നഷ്ടമായിരുന്നു. പിന്നീടാണ് രോഹിത് വലിയൊരു പരിശീലനത്തിന് മുതിർന്നത്. രോഹിത് ഗില്ലിന് പന്ത് നൽകുകയുണ്ടായി. ഓവറിൽ 14 റൺസാണ് ഗിൽ വിട്ടു നൽകിയത്.

ഇതോടെ ശ്രീലങ്കൻ ബാറ്റർമാർ കൃത്യമായി തങ്ങളുടെ മൊമന്റം തിരിച്ചുപിടിക്കുകയുണ്ടായി. ശേഷം ബാറ്റിംഗിൽ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ ശ്രീലങ്കൻ ബാറ്റിംഗ് നിരയ്ക്ക് സാധിച്ചിരുന്നു. ഇത്തരത്തിൽ രോഹിത്തിനെയും ഗൗതം ഗംഭീറിന്റെയും മോശം തീരുമാനം ശ്രീലങ്കയെ സഹായിച്ചു എന്നാണ് മുൻ താരങ്ങളുടെ അഭിപ്രായം.

Read Also -  KCL 2024 : തുടർച്ചയായ മൂന്നാം വിജയം. ആലപ്പിയെ തകർത്ത് കൊല്ലം ഒന്നാമത്.

“ട്വന്റി20 മത്സരങ്ങളിൽ സൂര്യകുമാർ യാദവ് റിയാൻ പരാഗിനും റിങ്കു സിംഗിനും തനിക്കും കൃത്യമായി ഇത്തരത്തിലുള്ള ഉത്തരവാദിത്വം നൽകുകയുണ്ടായി. അതുതന്നെയാണ് ഇവിടെ രോഹിത് ശർമയും ഗംഭീറും ശ്രമിച്ചത്. പക്ഷേ ഇത് ആദ്യമായാണ് ഗില്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ പന്ത് എറിയുന്നത്. ആ ഓവർ വളരെ ചിലവേറിയതായി മാറി. മാത്രമല്ല ഈ ഓവറിലൂടെ ശ്രീലങ്ക കൃത്യമായി തങ്ങളുടെ മൊമെന്റം കണ്ടെത്തി. ഈ മൈതാനത്ത് ഇന്ത്യയ്ക്ക് കൂടുതലായി ഒരു സ്പിൻ ബോളറെ ആവശ്യമായിരുന്നു. മാത്രമല്ല കുറച്ചു ഓവറുകൾ കൂടി ദുബെ പന്തറിയണമായിരുന്നു. പക്ഷേ ഇന്ത്യ ആ രീതിയിലല്ല പോയത്. അവർ ഗില്ലിനെ പരീക്ഷിക്കുകയും പരാജയപ്പെടുകയും ചെയ്തു.”- കരീം പറഞ്ഞു.

“അന്ന് റിങ്കുവും സൂര്യകുമാറും പന്തെറിഞ്ഞത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. കാരണം ആ സമയത്ത് ഇന്ത്യയുടെ കയ്യിൽ നിന്ന് ഏകദേശം മത്സരം നഷ്ടപ്പെട്ടിരുന്നു. പക്ഷേ ഇന്ന് മത്സരം ഇന്ത്യയുടെ പരിധിയിലുള്ള സമയത്താണ് ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തിയത്. ഒരിക്കലും അത് ചെയ്യാൻ പാടില്ലായിരുന്നു. തീർച്ചയായും ഒരു ക്യാപ്റ്റന് പുതിയ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. പക്ഷേ ഒന്നുകിൽ മത്സരത്തിന്റെ പൂർണ്ണമായ നിയന്ത്രണം തങ്ങളുടെ കൈയിലുള്ളപ്പോൾ ആയിരിക്കണം. അല്ലെങ്കിൽ മത്സരം പൂർണമായും കൈവിട്ട സാഹചര്യത്തിൽ ആയിരിക്കണം. പക്ഷേ ഇന്ന് അങ്ങനെയായിരുന്നില്ല.”- ജഡേജ പറഞ്ഞു.

Scroll to Top