ഇത് പാകിസ്ഥാനല്ല, ഇന്ത്യയാ. ബംഗ്ലകളെ മുട്ടുകുത്തിച്ച് ഇന്ത്യൻ പട. 280 റൺസിന്റെ രാജകീയ വിജയം.

GX lkbEXgAAOCKG

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ. മത്സരത്തിന്റെ നാലാം ദിവസം അശ്വിനും ജഡേജയും കൃത്യമായ ബോളിംഗ് പ്രകടനം കാഴ്ചവച്ചതോടെ മത്സരത്തിൽ 280 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്നിംഗ്സിൽ അശ്വിൻ 6 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ജഡേജ 3 വിക്കറ്റുകളും സ്വന്തമാക്കി. ഇതോടെ അവസാന ഇന്നിങ്സിൽ 234 റൺസിന് ബംഗ്ലാദേശിനെ പുറത്താക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. 2 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ 1-0ന് മുൻപിലെത്താൻ ഇതോടെ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയെ ആദ്യ ഇന്നിങ്സിൽ കൈപിടിച്ചു കയറ്റിയത് രവിചന്ദ്രൻ അശ്വിൻ ആയിരുന്നു. ആദ്യ ഇന്നിങ്സിൽ വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കാൻ അശ്വിന് സാധിച്ചു. 133 പന്തുകളിൽ 11 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 113 റൺസായിരുന്നു അശ്വിൻ നേടിയത്. 86 റൺസ് നേടിയ രവീന്ദ്ര ജഡേജ ആദ്യ ഇന്നിംഗ്സിൽ അശ്വിന് വേണ്ട പിന്തുണ നൽകി. ജയസ്വാളും ഇന്നിംഗ്സിൽ അർത്ഥസെഞ്ച്വറി നേടി. ഇങ്ങനെ ഇന്ത്യ 376 എന്ന ശക്തമായ സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിനെ പൂർണമായും തുരത്തിയെറിയാൻ ഇന്ത്യയുടെ ബോളർമാർക്ക് സാധിച്ചു.

ഇന്ത്യൻ പേസർ ജസ്പ്രീറ്റ് ബുമ്രയാണ് ബംഗ്ലാദേശിനെ ആദ്യ ഇന്നിംഗ്സിൽ തകർത്തെറിഞ്ഞത്. ബുമ്ര 4 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. ഇതോടെ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിംഗ്സ് 149 റൺസിൽ അവസാനിച്ചു. 227 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ശേഷം രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി റിഷാഭ് പന്തും ശുഭമാൻ ഗില്ലും തകർപ്പൻ സെഞ്ച്വറികൾ സ്വന്തമാക്കി. പന്ത് 128 ബോളുകളിൽ 13 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 109 റൺസാണ് നേടിയത്. ഗില്‍ 176 പന്തുകളിൽ 10 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 119 റൺസ് നേടി. ഇങ്ങനെ ഇന്ത്യ 4 വിക്കറ്റുകൾക്ക് 287 എന്ന സ്കോറിൽ ഡിക്ലയർ ചെയ്യുകയായിരുന്നു.

Read Also -  മത്സരത്തിൽ സഹായിച്ചത് ധോണി ഭായിയുടെ ആ ഉപദേശം. റിങ്കു സിംഗ് വെളിപ്പെടുത്തുന്നു.

മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിനെ ഭേദപ്പെട്ട തുടക്കം നൽകാൻ നായകൻ ഷാന്റോയ്ക്ക് സാധിച്ചു. 82 റൺസ് ഇന്നിംഗ്സിൽ ഷാന്റോ സ്വന്തമാക്കി. എന്നാൽ മത്സരത്തിന്റെ നാലാം ദിവസം അശ്വിൻ പൂർണമായും ഭീഷണി സൃഷ്ടിക്കുകയായിരുന്നു. ഇന്നിംഗ്സിൽ 88 റൺസ് വിട്ടുനൽകിയാണ് അശ്വിൻ 6 വിക്കറ്റുകൾ സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജ 3 വിക്കറ്റുകൾ സ്വന്തമാക്കി സംഹാരം പൂർത്തിയാക്കി. പാക്കിസ്ഥാനെ പാക്കിസ്ഥാൻ മണ്ണിൽ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തോടെയാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ മൈതാനത്ത് ഇറങ്ങിയത്. എന്നാൽ വലിയ തിരിച്ചടിയാണ് ബംഗ്ലാദേശിന് ആദ്യ ടെസ്റ്റ് മത്സരത്തിൽ നേരിട്ടിരിക്കുന്നത്

Scroll to Top