ഇംഗ്ലണ്ട് പടയെ തൂത്തെറിഞ്ഞ് കംഗാരുക്കൾ. ഓസീസ് വിജയം 36 റൺസിന്.

382410

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. മത്സരത്തിൽ 36 റൺസിന്റെ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. മത്സരത്തിൽ ഓസ്ട്രേലിയയുടെ മുഴുവൻ ബാറ്റർമാരും മികവാർന്ന പ്രകടനം പുറത്തെടുക്കുകയുണ്ടായി. മറുവശത്ത് ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ മധ്യേ പിടഞ്ഞു വീഴുകയായിരുന്നു. പാറ്റ് കമ്മിൻസ് ആദം സാമ്പ തുടങ്ങിയവരുടെ ബോളിംഗ് മികവാണ് മത്സരത്തിൽ ഓസ്ട്രേലിയയെ സഹായിച്ചത്. ഓസ്ട്രേലിയയുടെ ലോകകപ്പിലെ രണ്ടാം വിജയമാണ് മത്സരത്തിൽ പിറന്നിരിക്കുന്നത്. മറുവശത്ത് ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഞെട്ടലിലാണ് ഇംഗ്ലണ്ട്.

മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു വെടിക്കെട്ട് തുടക്കം തന്നെയാണ് ഹെഡും വാർണറും ചേർന്ന് ഓസ്ട്രേലിയക്ക് നൽകിയത്. പവർപ്ലേ ഓവറുകളിൽ ഇംഗ്ലണ്ട് ബോളർമാരെ അടിച്ചൊതുക്കാൻ ഇരുവർക്കും സാധിച്ചു. ഹെഡ് 18 പന്തുകളിൽ 2 ബൗണ്ടറികളും 3 സിക്സറുടക്കം 34 റൺസ് നേടുകയുണ്ടായി. വാർണർ 16 പന്തുകളിൽ 2 ബൗണ്ടറികളും 5 സിക്സറുമടക്കം 39 റൺസാണ് നേടിയത്. ഇരുവരും പുറത്തായശേഷം എത്തിയ നായകൻ മിച്ചൽ മാർഷ് 35 റൺസുമായി തിളങ്ങി. ശേഷം 28 റൺസ് നേടിയ മാക്സ്വെല്ലും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു.

അവസാന ഓവറുകളിൽ സ്റ്റോയിനിസാണ് ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ കാവലായത്. 17 പന്തുകൾ നേരിട്ട സ്റ്റോയിനിസ് 30 റൺസാണ് നേടിയത്. ഇങ്ങനെ ഓസ്ട്രേലിയ മത്സരത്തിൽ നിശ്ചിത 20 ഓവറുകളിൽ 201 റൺസ് സ്വന്തമാക്കുകയുണ്ടായി. അത്ര മികച്ച ബോളിംഗ് പ്രകടനം ആയിരുന്നില്ല ഇംഗ്ലണ്ടിന്റെ ബോളർമാർ കാഴ്ചവെച്ചത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകാൻ ഫിൽ സോൾട്ടിനും ബട്ലർക്കും സാധിച്ചു. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 73 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി. സോൾട്ട് 23 പന്തുകളിൽ 37 റൺസ് നേടിയപ്പോൾ, ബട്ലർ 28 പന്തുകളിൽ 42 റൺസ് നേടി.

Read Also -  ഏഷ്യകപ്പിൽ പാകിസ്ഥാനെ തുരത്തി ഇന്ത്യൻ വനിതകൾ. മന്ദന - ഷഫാലി ഷോയിൽ 7 വിക്കറ്റ് വിജയം.

എന്നാൽ ഇരുവരും ചെറിയ ഇടവേളയിൽ പുറത്തായത് ഇംഗ്ലണ്ടിനെ ബാധിച്ചു. ഇതോടെ ഇംഗ്ലണ്ട് മത്സരത്തിൽ പിന്നിലേക്ക് പോവുകയായിരുന്നു. ഒരുവശത്ത് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടതോടെ സ്കോറിംഗ് ഏറ്റവും പിന്നിലേക്ക് പോയി. അവസാന ഓവറുകളിൽ മൊയ്ൻ അലി, ഹാരി ബ്രുക്ക് തുടങ്ങിയവർ വെടിക്കെട്ട് തീർക്കാൻ ശ്രമിച്ചെങ്കിലും ഓസ്ട്രേലിയൻ ബോളിംഗിന് മുൻപിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ഇങ്ങനെ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് കേവലം 165 റൺസിൽ അവസാനിക്കുകയായിരുന്നു. ഓസ്ട്രേലിയക്കായി പാറ്റ് കമ്മിൻസ്, ആദം സാമ്പ എന്നിവർ 2 വിക്കറ്റുകൾ വീതം സ്വന്തമാക്കി മികച്ച പ്രകടനം പുറത്തെടുത്തു.

Scroll to Top