ആശാനെ മറികടന്നു വിരാട് കോഹ്ലി. ഇനി മുന്നില്‍ സാക്ഷാല്‍ സച്ചിന്‍ മാത്രം

ഓസ്ട്രേലിയക്കെതിരെയുള്ള മൂനാം ടി20 മത്സരത്തില്‍ മറ്റൊരു റെക്കോഡുമായി വിരാട് കോഹ്ലി. മത്സരത്തില്‍ 48 പന്തില്‍ 63 റണ്‍സാണ് വിരാട് കോഹ്ലി നേടിയത്. ഈ വേളയില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍ നേടിയവരുടെ പട്ടികയില്‍ രണ്ടാമത് എത്തി.

നിലവിലെ ഇന്ത്യന്‍ ഹെഡ്കോച്ചായ രാഹുല്‍ ദ്രാവിഡിന്‍റെ റെക്കോഡാണ് വിരാട് കോഹ്ലി മറികടന്നത്. 504 മത്സരങ്ങളില്‍ 24064 റണ്‍സാണ് ദ്രാവിഡ് നേടിയിരിക്കുന്നത്. വിരാട് കോഹ്ലിയാകട്ടെ 471 മത്സരങ്ങളില്‍ നിന്നും ദ്രാവിഡിനെ മറികടന്നു. 664 മത്സരങ്ങളില്‍ നിന്നും 34357 റണ്‍സുള്ള സച്ചിനാണ് ഒന്നാമത്.

ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സുകള്‍

  • സച്ചിൻ ടെണ്ടുൽക്കർ- 34357
  • വിരാട് കോലി- 24078
  • രാഹുൽ ദ്രാവിഡ്- 24064
  • സൗരവ് ഗാംഗുലി- 18433
  • എംഎസ് ധോണി- 17092