ആവേശപോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് വീണ്ടും തോൽവി.. ബംഗ്ലാദേശിന് മുമ്പിൽ മുട്ടുമടക്കിയത് 2 വിക്കറ്റുകൾക്ക്..

ezgif 1 5780751204

ശ്രീലങ്കയ്ക്കെതിരായ ലോ സ്കോറിങ് ത്രില്ലർ മത്സരത്തിൽ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്. മത്സരത്തിൽ ബാറ്റർ ഹൃദോയുടെ മികവിലാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ കേവലം 124 റൺസിലൊതുക്കാൻ ബംഗ്ലാദേശിന് സാധിച്ചിരുന്നു. മുസ്തഫിസുറിന്റെയും റിഷാദ് ഹുസൈന്റെയും മികച്ച ബോളിങ് പ്രകടനമാണ് ബംഗ്ലാദേശിനെ രക്ഷിച്ചത്. ശേഷം മറുപടി ബാറ്റിംഗിൽ ഹൃദോയ് വെടിക്കെട്ട് തീർത്ത് കളം നിറഞ്ഞു. അവസാന ഓവറുകളിൽ മഹമുദുള്ള പക്വതയാർന്ന ബാറ്റിഗ് പ്രകടനം പുറത്തെടുത്തതോടെ 2 വിക്കറ്റുകളുടെ ആവേശവിജയം ബംഗ്ലാദേശിന് ലഭിക്കുകയായിരുന്നു. ശ്രീലങ്കയുടെ ലോകകപ്പിലെ തുടർച്ചയായ രണ്ടാം പരാജയമാണ് മത്സരത്തിൽ പിറന്നത്.

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തരക്കേടില്ലാത്ത തുടക്കം തന്നെയാണ് നിസ്സംഗ ശ്രീലങ്കയ്ക്ക് നൽകിയത്. ഒരു വശത്ത് കുശാൽ മെൻഡിസും കമിൻഡുവും വിക്കറ്റ് വലിച്ചെറിഞ്ഞപ്പോഴും മറുവശത്ത് നിസംഗ ക്രീസിലുറച്ചു. മത്സരത്തിൽ 28 പന്തുകളിൽ 7 ബൗണ്ടറികളും ഒരു സിക്സറുമടക്കം 47 റൺസാണ് നിസ്സംഗ നേടിയത്. പക്ഷേ പിന്നീടെത്തിയ ബാറ്റർമാർക്ക് ആർക്കും മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. എല്ലാവരും ക്രീസിൽ ബുദ്ധിമുട്ടുന്നതാണ് കാണാൻ സാധിച്ചത്. ഇങ്ങനെ ശ്രീലങ്ക തകർന്നു വീഴുകയായിരുന്നു.

മത്സരത്തിൽ കേവലം 124 റൺസ് മാത്രമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ബംഗ്ലാദേശിനായി മുസ്തഫിസൂറും റിഷാദ് ഹുസൈനും മികച്ച ബോളിംഗ് പ്രകടനം പുറത്തെടുത്തു. മുസ്തഫിസൂർ 17 റൺസ് മാത്രം വിട്ടുനൽകി 3 വിക്കറ്റുകളറാണ് മത്സരത്തിൽ നേടിയത്. റിഷാദ് ഹുസൈൻ 22 റൺസ് വിട്ടു നൽകി 3 വിക്കറ്റുകൾ സ്വന്തമാക്കി. മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിനും ഒരു ദുരന്ത തുടക്കം തന്നെയാണ് ലഭിച്ചത്. സൗമ്യ സർക്കാരിന്റെയും(0) തൻസീദ് ഹസന്റെയും(3) വിക്കറ്റുകൾ ബംഗ്ലാദേശിന് തുടക്കത്തിൽ തന്നെ നഷ്ടമായി. ശേഷം വിക്കറ്റ് കീപ്പർ ലിറ്റൻ ദാസാണ് ക്രീസിലുറച്ചത്.

Read Also -  വിഷ്ണു വിനോദ് കാ ഹുക്കും. 33 പന്തിൽ സെഞ്ച്വറി. അടിച്ചുകൂട്ടിയത് 17 സിക്സ്. ആലപ്പിയെ കൊന്ന ഇന്നിങ്സ്.

മധ്യനിരയിൽ ഹൃദോയ് അടിച്ചു തകർത്തത് ബംഗ്ലാദേശിന് പ്രതീക്ഷകൾ നൽകി. 20 പന്തുകൾ നേരിട്ട ഹൃദോയ് ഒരു ബൗണ്ടറിയും 4 സിക്സറുമടക്കം 40 റൺസ് ആണ് നേടിയത്. എന്നാൽ മത്സരത്തിന്റെ അവസാന സമയങ്ങളിൽ ശക്തമായ തിരിച്ചുവരവാണ് ശ്രീലങ്ക നടത്തിയത്. തുടർച്ചയായി വിക്കറ്റുകൾ സ്വന്തമാക്കി ബംഗ്ലാദേശിനെ സമ്മർദ്ദത്തിലാക്കാൻ ശ്രീലങ്കയ്ക്ക് സാധിച്ചിരുന്നു. പക്ഷേ അവസാന സമയങ്ങളിൽ മഹമദുള്ള ക്രീസിലുറച്ചത് ശ്രീലങ്കയ്ക്ക് തിരിച്ചടി സമ്മാനിച്ചു. 13 പന്തുകളിൽ 16 റൺസ് നേടിയ മഹമദുള്ള ബംഗ്ലാദേശിന്റെ വിജയം ഉറപ്പിച്ച ശേഷമാണ് മടങ്ങിയത്. മത്സരത്തിൽ 2 വിക്കറ്റുകളുടെ വിജയമാണ് ബംഗ്ലാദേശിന് ലഭിച്ചത്.

Scroll to Top