Joyal Kurian

സഞ്ജുവിനെ പുറത്താക്കാൻ വിൻഡിസ് പ്രയോഗിച്ച “പ്ലാൻ ബി”.. തുറന്ന് പറഞ്ഞ് ഷെപ്പേർഡ്.

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ പുറത്തെടുത്തത്. പരമ്പരയിൽ 3 ഇന്നിങ്സുകൾ കളിച്ച സഞ്ജു സാംസൺ 12, 7, 13 എന്നിങ്ങനെയായിരുന്നു സ്കോർ ചെയ്തത്. ഏഷ്യാകപ്പ് അടക്കമുള്ള വലിയ ടൂർണമെന്റ്കളിൽ ടീമിൽ...

‘വലിയ അവസരമാണ് അവൻ നശിപ്പിച്ചത്’ സഞ്ജുവിന്റെ പ്രകടനത്തെ വിലയിരുത്തി പാർഥിവ്.

വലിയ പ്രതീക്ഷകളോടെയായിരുന്നു മലയാളി താരം സഞ്ജു സാംസൺ വെസ്റ്റിൻഡീസ് പര്യടനത്തിനിറങ്ങിയത്. ഏകദിന ട്വന്റി20 സ്ക്വാഡുകളിൽ ഇടംപിടിച്ച സഞ്ജു തനിക്ക് ലഭിച്ച അവസരങ്ങൾ ഏറ്റവും മികച്ച രീതിയിൽ വിനിയോഗിക്കുമെന്ന് എല്ലാവരും കരുതി. ഏകദിന പരമ്പരയിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കാനും സഞ്ജുവിന് സാധിച്ചിരുന്നു. എന്നാൽ...

“സഞ്ജുവിന് ധോണിയെപ്പോലെ അത്ഭുതം സൃഷ്ടിയ്ക്കാൻ സാധിക്കും ” മുൻനിരയിൽ ഇറക്കണമെന്ന് മുൻ സെലക്ടർ.

വിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ വളരെ മോശം പ്രകടനമാണ് ഇന്ത്യൻ ടീം പുറത്തെടുത്തത്. പരമ്പര 3-2ന് ഇന്ത്യയ്ക്ക് നഷ്ടമാവുകയും ചെയ്തു. പ്രധാനമായും ഇന്ത്യയെ പരമ്പരയിൽ ബാധിച്ചത് ബാറ്റിംഗ് പ്രശ്നങ്ങൾ ആയിരുന്നു. സഞ്ജു സാംസൺ അടക്കമുള്ള യുവതാരങ്ങളൊക്കെയും ബാറ്റിംഗിൽ പരാജയപ്പെടുകയുണ്ടായി പലരെയും ഇന്ത്യ മാറ്റി...

കൊട്ടിഘോഷിച്ച ക്യാപ്റ്റന്റെ മണ്ടൻ തീരുമാനങ്ങൾ. പരമ്പര തോറ്റത് ഹാർദിക്കിന്റെ ഈ പിഴവുകൾ കാരണം.

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ പരാജയം ഇന്ത്യയെ സംബന്ധിച്ച് വളരെ ഞെട്ടിപ്പിക്കുന്നതായിരുന്നു. 2024 ട്വന്റി20 ലോകകപ്പിനുള്ള പരീക്ഷണങ്ങൾ ആരംഭിച്ച ഇന്ത്യക്കേറ്റ വലിയ തിരിച്ചടി തന്നെയാണ് ഈ പരാജയം. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും പരാജയമറിഞ്ഞ ഇന്ത്യ മൂന്നാം മത്സരത്തിൽ തിരിച്ചുവരികയുണ്ടായി. എന്നാൽ അവസാന...

സഞ്ജു ദുരന്തകഥ തുടരുന്നു. വീണ്ടും വിക്കറ്റ് വലിച്ചെറിഞ്ഞു. നേടിയത് വെറും 13 റൺസ്.

അവസാന ട്വന്റി20യിലും ബാറ്റിംഗിൽ ദുരന്തമായി സഞ്ജു സാംസൺ. മത്സരത്തിൽ അഞ്ചാമനായി ക്രീസിലേത്തിയ സഞ്ജുവിന് 10 ഓവറുകളിലധികം ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ അത് യാതൊരു മടിയുമില്ലാതെ സഞ്ജു വലിച്ചെറിയുകയാണ് ഉണ്ടായത്. മത്സരത്തിൽ കേവലം 13 റൺസ് മാത്രമാണ് സഞ്ജുവിന്...

അവർ ഭാവിയിലെ ‘സച്ചിൻ -ഗാംഗുലി’ ജോഡികൾ. ഗിൽ – ജയസ്വാൾ സഖ്യത്തെ പ്രശംസിച്ച് റോബിൻ ഉത്തപ്പ.

ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ നാലാം ട്വന്റി20യിൽ ജെയ്‌സ്വാളിന്റെയും ഗില്ലിന്റെയും തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ടിനെ അങ്ങേയറ്റം പ്രശംസിച്ച് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. മത്സരത്തിൽ ഇന്ത്യയ്ക്ക് വളരെ നിർണായകമായ കൂട്ടുകെട്ടായിരുന്നു ഇരുവരും ചെർന്ന് കെട്ടിപ്പൊക്കിയത്. 179 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്കായി ഇരുവരും...