ഇന്ത്യയിൽ മാത്രമല്ല, അവർ മോശമായാൽ പണി ഇംഗ്ലണ്ടിനും ഉണ്ടാകും; ഇന്ത്യൻ സൂപ്പർതാരങ്ങളെ കുറിച്ച് മുൻ ഇംഗ്ലണ്ട് താരം

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെ മികച്ച നായകന്മാരാണ് എംഎസ് ധോണിയും വിരാട് കോഹ്ലിയും. ഇന്ത്യക്കുവേണ്ടി മൂന്ന് ഐസിസി കിരീടങ്ങൾ ആണ് ധോണി നേടി കൊടുത്തിട്ടുള്ളത്. ഐസിസി കിരീടങ്ങൾ ഒന്നുമില്ലെങ്കിലും ഇന്ത്യ കണ്ട എക്കാലത്തെ മികച്ച ടെസ്റ്റ് നായകനാണ് കോഹ്ലി.


കഴിഞ്ഞ കുറച്ചു വർഷങ്ങളായി തൻറെ കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് വിരാട് കോഹ്ലി കടന്നുപോയിരുന്നത്. എന്നാൽ കഴിഞ്ഞമാസം അവസാനിച്ച ഏഷ്യ കപ്പിലൂടെ തൻ്റെ പഴയ പ്രതാപ കാലത്തിലേക്ക് തിരിച്ചെത്തുകയാണ് താരം. താരത്തിന്റെ തിരിച്ചുവരവ് ലോകകപ്പിൽ ഇന്ത്യക്ക് മുതൽക്കൂട്ടാകും. ഇപ്പോൾ ഇതാ ഇന്ത്യൻ ഇതിഹാസങ്ങളായ വിരാട് കോഹ്ലിയുടെയും മുൻ നായകൻ എംഎസ് ധോണിയുടെയും ഫോമിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരമായ ഗ്രയിം സ്വാൻ.

images 7


ന്യൂസ് 18 ക്രിക്കറ്റ് നെക്സ്റ്റ്ന് നൽകിയ അഭിമുഖത്തിലാണ് മുൻ ഇംഗ്ലണ്ട് താരം ഇക്കാര്യത്തെക്കുറിച്ച് തുറന്നു സംസാരിച്ചത്. “ഇന്ത്യക്കെപ്പോഴും വിരാടിന്റെ വെടിക്കെട്ട് പ്രകടനം ആവശ്യമാണ്, കാരണം ഇന്ത്യയെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്. ധോണിയുടെ കാര്യത്തിലും അത് അങ്ങനെ തന്നെ.ഇരുവരും മികച്ച സ്കോർ നേടിയിട്ടില്ലെങ്കിൽ ടി.വി റേറ്റിങ്ങുകളെ അത് സാരമായി തന്നെ ബാധിക്കും. ഇംഗ്ലണ്ടില്‍ ടി.വി റേറ്റിങ്ങുകളിൽ ഇത് വമ്പൻ ഇടിവിന് കാരണമാവുകയും ആളുകൾക്ക് കളിയോടുള്ള താത്പര്യം തന്നെ ഇല്ലാതാവുകയും ചെയ്യും.

images 8


വിരാട് ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കണമെന്നാണ് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത്. വിരാട് കളിക്കുന്നത് ഗ്രൗണ്ടിൽ നിന്നായാലും ടി.വി സ്റ്റുഡിയോയിൽ നിന്നായാലും കാണുന്നത് തന്നെ ഒരു പ്രത്യേക ഭംഗിയാണ്.”-സ്വാൻ പറഞ്ഞു. അതേസമയം ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയും കോഹ്ലിയും. ലോക കിരീടവുമായി ഇന്ത്യ തിരിച്ചെത്തും എന്നാണ് എല്ലാ ആരാധകരുടെയും പ്രതീക്ഷ.