അകീല്‍ ഹൊസൈന്‍റെ തകര്‍പ്പന്‍ ക്യാച്ച്. അവിശ്വസിനീയം !! വീഡിയോ കാണാം

PicsArt 10 23 10.19.10 scaled

ഐസിസി ടി20 ലോകകപ്പിന്‍റെ സൂപ്പര്‍ 12 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിനു തകര്‍പ്പന്‍ വിജയം. സ്റ്റാര്‍ നിരയുമായി എത്തിയ വെസ്റ്റ് ഇന്‍ഡീസിനെ 55 റണ്‍സില്‍ ചുരുട്ടിക്കൂട്ടിയ ഇംഗ്ലണ്ട് മറുപടി ബാറ്റിംഗില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടെത്തി.

വെസ്റ്റ് ഇന്‍ഡീസ് മത്സരത്തില്‍ തോല്‍വി നേരിട്ടെങ്കിലും, അകീല്‍ ഹൊസൈനു മറക്കാനാവത്ത രാത്രിയാണ് ഇത്. തന്‍റെ ദീര്‍ഘകാലമായ ആഗ്രഹമാണ് രവീന്ദ്ര ജഡേജയാകുക എന്നത്. ബാറ്റിംഗില്‍ തിളങ്ങിയില്ലെങ്കിലും ബോളിംഗിലും ഫീല്‍ഡിങ്ങിലും മികച്ചു നിന്നു.

20211023 215148

ബോളിംഗില്‍ രണ്ട് വിക്കറ്റ് നേടിയപ്പൊള്‍, ഏറെ പ്രശംസ ലഭിച്ചത് സ്വന്തം ബോളില്‍ ലിയാം ലിവിങ്ങ്സ്റ്റോണിനെ പുറത്താക്കിയ ക്യാച്ചാണ്. പവര്‍പ്ലേക്ക് ശേഷമുള്ള ആദ്യ പന്തിലാണ് ലിയാം ലിവിങ്ങ്സ്റ്റോണിന്‍റെ എഡ്ജില്‍ തട്ടി ഒറ്റകൈയ്യില്‍ അകീല്‍ ഹോസൈന്‍ പറന്നു പിടിച്ചത്. ക്യാച്ചു ശരിയായാണോ പിടിച്ചതെന്നറിയാന്‍ നിരവധി ക്യാമറാ ആംഗിളുകള്‍ പരിശോധിച്ചെങ്കിലും അംപയറുടെ സോഫ്റ്റ് സിഗിനല്‍ നിലനിന്നു.

Scroll to Top